ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം ഈ മാസം ഒന്‍പതിന് സൗദി അറേബ്യയിലെ അബ്ഹയില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗത്ത് താമസിക്കുന്ന ഇന്ത്യാക്കാരില്‍ നിന്നും കോണ്‍സുല്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷയും തൊഴില്‍ സംബന്ധമായ പരാതികളും സംഘം സ്വീകരിക്കും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരേയും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി എട്ട് വരേയുമാണ് അപേക്ഷകള്‍ സ്വീകരിക്കുക. അബ്ഹയിലെ ഹോട്ടല്‍ അല്‍ റയ്യയിലാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 07 2270 654 എന്ന നമ്പറില്‍ വിളിക്കണം.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്