06 July 2009

യു.എ.ഇ പ്ലാസ്റ്റിക്ക് ബാഗുകള്‍ നിരോധിക്കുന്നു

യു.എ.ഇയില്‍ 2012 ഓടെ പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും നിരോധിക്കുന്നു. മന്ത്രിസഭയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായാണ് യു.എ.ഇ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നത്. 2012 ഓടെ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ പൂര്‍ണമായും നിരോധിക്കും. മന്ത്രിസഭ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടു.
പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പൂര്‍ണമായും നിരോധം ഏര്‍പ്പെടുത്തുന്നത് വരെ പകരം ഉപയോഗിക്കേണ്ട സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അധികൃതര്‍ ബോധവത്ക്കരിക്കും.

പരിസ്ഥിതി-ജല മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തിലായിരിക്കും ഈ ബോധവത്ക്കരണ പരിപാടികള്‍. ചണം, പേപ്പര്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച ഷോപ്പിംഗ് ബാഗുകള്‍ ഉപയോഗിക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ആറ് ഘട്ടങ്ങളിലായിട്ടായിരിക്കും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. എല്ലാ ഭാഷകളിലുമുള്ള മാധ്യമങ്ങളിലൂടെ പ്ലാസ്റ്റിക് ബാഗിന്‍റെ ദോഷ ഫലങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുമെന്ന് പരിസ്ഥിതി വിദ്യാഭ്യാസ വിഭാഗം മേധാവി ഹുനൈദ ഖൈദ് പറഞ്ഞു. പ്ലാസ്റ്റിക് ബാഗുകള്‍ മണ്ണില്‍ ക്ഷയിക്കാന്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ ഇത് പരിസ്ഥിതിക്ക് വന്‍ കോട്ടമാണ് ഉണ്ടാക്കുന്നത്.

ചില ഷോപ്പിംഗ് മോളുകള്‍ സ്വന്തമായി തന്നെ ചണ ബാഗുകളെ പ്രോത്സാഹിപ്പിക്കുന്ന കാമ്പയിനുകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
2012 ഓടെ യു.എ.ഇയിലെ പ്ലാസ്റ്റിക് ബാഗ് മുക്ത രാജ്യമാക്കി മാറ്റുകയാണ് അധികൃതരുടെ ലക്ഷ്യം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്