20 July 2009

ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള പാനലിന് വിജയം

ഇന്ത്യന്‍ എംബസിയുടെ നിയന്ത്രണത്തിലുള്ള റിയാദിലെ രണ്ടാമത്തെ കമ്യൂണിറ്റി സ്കൂളായ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള പാനലിന് വിജയം. മൂന്ന് പാനലുകളിലായി 17 പേര്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ഏഴ് പേര്‍ ഉയര്‍ന്ന വോട്ട് നേടി ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡോ. അനസാണ് ഏറ്റവും ഉയര്‍ന്ന വോട്ടിന് വിജയിച്ച സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തു. റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ഡോക്ടറായ ഇദ്ദേഹം കൊട്ടാരക്കര സ്വദേശിയാണ്. പാനലിലെ മറ്റൊരു മലയാളി എറണാകുളം വരാപ്പുഴ സ്വദേശി ബാലചന്ദ്രന്‍ നായരാണ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്