16 July 2009

സഹൃദയ അവാര്‍ഡ് സമര്‍പ്പണ ലോഗോ പ്രകാശനം ചെയ്തു

sahrudaya-award-logoദുബായ് : കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) ലാംസി പ്ലാസ ഫുഡ് കോര്‍ട്ടില്‍ സംഘടിപ്പിച്ച ലളിതവും ഹൃദ്യവുമായ ചടങ്ങില്‍ ഈ വര്‍ഷത്തെ ‘സഹൃദയ പുരസ്കാരങ്ങള്‍’ സമര്‍പ്പിക്കുന്നതിന്റെ ലോഗോ പ്രകാശനം ലാംസി വിജയകരമായി നടന്നു. ഗള്‍ഫ് സഹൃദയ അവാര്‍ഡ് സമര്‍പ്പണ വിളംബര ലോഗോ പ്രകാശനം “അബുദാബി ഇന്‍ഡ്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍’ പ്രസിഡണ്ട് ശ്രീ. സുധീര്‍ കുമാര്‍ ഷെട്ടി എയര്‍ അറേബ്യ ചീഫ് അക്കൌണ്ട്സ് മാനേജര്‍ ശ്രീമതി സുയിനാ ഖാന് നല്‍കിയാണ് നിര്‍വഹിച്ചത്. ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജെബ്ബാരി, ഹംസ മാട്ടൂല്‍ (കെ.എം.സി.സി.) തുദങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.
 
മികവിന്റെ അടിസ്ഥാനത്തില്‍ എന്‍‌ട്രികളിലൂടെയും സഹൃദയ നിരീക്ഷണത്തിലൂടെയും നേരത്തേ പ്രഖ്യാപിച്ചിരുന്ന പുരസ്കാരങ്ങള്‍, കാരുണ്യ സേവന തുറകളിലെ കൂട്ടായ്മകള്‍, വ്യക്തിത്വങ്ങള്‍, പൊതു പ്രവര്‍ത്തകര്‍, വിവിധ മാധ്യമങ്ങളില്‍ നിന്നുള്ളവര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ക്കാണ് ഈ വര്‍ഷവും സഹൃദയ പുരസ്കാരങ്ങള്‍ നല്‍കുന്നത്. ‘സലഫി ടൈംസ്’ സ്വതന്ത്ര സൌജന്യ പത്രികയുടെ 25-‍ാം വാര്‍ഷിക ഉത്സവത്തോടനുബന്ധിച്ച് ജൂലൈ 30ന് ദുബായിയില്‍ വിപുലമായി സംഘടിപ്പിക്കുന്ന ‘സ്നേഹ സംഗമത്തില്‍’ ആണ് അവാര്‍ഡ് സമര്‍പ്പണം നടക്കുക.
 


Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്