12 July 2009
നവോല്‍കര്‍ഷം ‘09![]() ![]() ![]() എസ്. വൈ. എസ്. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നൌഷാദ് അന്‍വര്‍ മോളൂര്‍ സദസ്സിന് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. കരീം ഫൈസി ചേറൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ളിയാഉദ്ദീന്‍ ഫൈസി പ്രമേയ പ്രഭാഷണം നടത്തുകയും പൂര്‍വ്വ സൂരികളുടെ പാത പിന്‍പറ്റാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. സമസ്തയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ഉപദേശിച്ചു. സംസ്ഥാന സെക്രട്ടറി അഹ്‌മദ് തേര്‍ളായി, അശ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, കോയാമു ഹാജി, സൈതലവി ഫൈസി പനങ്ങാങ്ങര, ബഷീര്‍ ഫൈസി ചെരക്കാപറമ്പ്, അബ്ബാസ് ഫൈസി ഓമച്ചപ്പുഴ, മൊയ്തീന്‍ കുട്ടി തെന്നല, മജീദ് പത്തപ്പിരിയം, എന്‍. സി. മുഹമ്മദ് ഹാജി, ജലാലുദ്ദീന്‍ അന്‍വരി കൊല്ലം, അബ്ദുല്ല ഫൈസി കണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വവര്‍ഗ്ഗ രതി നിയമ വിധേയം ആക്കാനുള്ള നീക്കങ്ങളില്‍ ശക്തമായ ഉല്‍ക്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. - നൌഷാദ് അന്‍വരി, റിയാദ് Labels: saudi
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്