10 July 2009

പ്രവാസി സമൂഹത്തെ പാടെ മറന്ന ബജറ്റ് - പി.സി.എഫ്.

Hassan-Kottyadiദുബായ് : ധന മന്ത്രി പ്രണാബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പാടെ മറന്നതും അവഗണിച്ചതുമായ ബജറ്റ് ആണെന്ന് പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമ്പദ് ഘടനയെ തന്നെ മാറ്റി മറിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിനു വേണ്ടി ഒന്നും നീക്കി വെക്കാത്ത ഇത്തരം ബജറ്റ് കൊണ്ട് പ്രവാസി സമൂഹത്തെ പാടെ തിരസ്കരിച്ചിരി ക്കുകയാണെന്നും ശശി തരൂര്‍ അടക്കമുള്ള മന്ത്രിമാര്‍ ഇവിടെ വന്ന് പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് പ്രവാസികളെ വഞ്ചിക്കുകയാണ് ചെയ്തത് എന്നും പീപ്പ്‌ള്‍സ് കള്‍ച്ചറല്‍ ഫോറം ദുബായ് സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.
 
റാബിയ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ വെച്ച് സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് ഒഴിവു വന്ന ട്രഷറര്‍ സ്ഥാനത്തേക്ക് ഹസ്സന്‍ കൊട്ട്യാടിയെ തെരഞ്ഞെടുത്തു. ബഷീര്‍ പട്ടാമ്പി ജോ. സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
 
യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് മ‌അ‌റൂഫ് യോഗം ഉല്‍ഘാടനം ചെയ്തു. ഇസ്മയില്‍ ആരിക്കാടി, മന്‍സൂര്‍, റഫീഖ് തലശ്ശേരി, അസീസ് സേഠ്, അഷ്രഫ് ബദിയടുക്ക, മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. അസീസ് ബാവ സ്വാഗതവും ഹസ്സന്‍ നന്ദിയും പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്