11 July 2009

ഫ്ളൈ ദുബായ് ഇന്ത്യയിലേക്ക് പ്രഖ്യാപിച്ചിരുന്ന ഫ്ലൈറ്റുകള്‍ റദ്ദാക്കി

ദുബായുടെ ആദ്യ ബജറ്റ് എയര്‍ലൈനായ ഫ്ളൈ ദുബായ് ഇന്ത്യയിലെ ലക്നൗ, കോയമ്പത്തൂര്, ചണ്ടിഗഡ് എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്ച മുതല് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന സര്‍വ്വീസുകള് റദ്ദാക്കി.

ഫ്ളൈ ദുബായ് വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്. ഇന്ത്യയിലെ ഈ മൂന്ന് കേന്ദ്രങ്ങളിലേക്കുമുള്ള സര്‍വ്വീസുകള് തുടങ്ങുന്നത് വൈകുമെന്ന് അറിയിച്ച അധികൃതര് പക്ഷെ അതിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ല. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടാക്സ് ഉള്‍പ്പെടെ മുഴുവന് തുകയും മടക്കി നല്‍കുമെന്നും അറിയിപ്പില് പറയുന്നു.

ടിക്കറ്റ് ബുക്ക് ചെയ്തവരെ വിമാനക്കമ്പനിയുടെ ഓഫീസില് നിന്ന് നേരിട്ട് ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ട്രാവന് ഏജന്‍റ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവര് ട്രാവല് ഏജന്‍റിനെയാണ് ബന്ധപ്പെടേണ്ടത്.

ഇത്തരത്തില് ടിക്കറ്റ് ക്യാന്‍സല് ചെയ്യേണ്ടിവരുന്ന യാത്രക്കാര്‍ക്കെല്ലാം
ഫ്ളൈ ദുബായുടെ സര്‍വ്വീസുള്ള ഏതെങ്കിലും ഒരു ഡെസ്റ്റിനേഷനിലേക്ക് റിട്ടേണ് ടിക്കറ്റ് സൗജന്യമായി നല്‍കും. ഇതിനുള്ള ടാക്സും മറ്റ് ചാര്‍ജ്ജുകളും യാത്രക്കാര് തന്നെ വഹിക്കണമെന്നും ഈ വര്‍ഷം നവംബറിനു മുന്‍‍‍‍‍‍‍‍പ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്നും അറിയിപ്പില് പറയുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്