17 July 2009

ചങ്ങാത്തം ചങ്ങരംകുളം മെംബേര്‍സ് മീറ്റ്

changaramkulam-associationഅബുദാബി : അബുദാബിയിലെ ചങ്ങരംകുളത്തുകാരുടെ കൂട്ടായ്മയായ ചങ്ങാത്തം ചങ്ങരംകുളം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ മെംബേര്‍സ് മീറ്റ് സംഘടിപ്പിച്ചു. കുറഞ്ഞ കാലയളവ് കൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വെച്ച ചങ്ങാത്തത്തിന്റെ മെമ്പേര്‍സ് മീറ്റും കൂട്ടായ്മയുടെ പുതിയ മാനങ്ങള്‍ തീര്‍ത്തു.
 
ചങ്ങാത്തത്തിന്റെ ഉല്‍ഘാടന സമ്മേളനത്തിന്റെ ഡി.വിഡി. പ്രകാശനം രാമകൃഷ്ണന്‍ പന്താവൂരിനു നല്‍കി കൊണ്ട് പി. ബാവ ഹാജി നിര്‍വഹിച്ചു. തുടര്‍ന്ന് മാറുന്ന ലോകവും പ്രവാസികളും എന്ന വിഷയത്തില്‍ കെ. കെ. മൊയ്തീന്‍ കോയ ക്ലാസ്സെടുത്തു. സ്നേഹ ബന്ധങ്ങളുടെ പ്രസക്തി നഷ്ടമാകുന്ന വര്‍ത്തമാന കാലത്തില്‍ ഹൃദയ ബന്ധങ്ങള്‍ നില നിര്‍ത്തുവാനും ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുവാനും ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയുന്നുണ്ടെന്നും മാറുന്ന കാലത്തില്‍ സത്യങ്ങളെ തിരിച്ചറിയുന്ന തലമുറയാണ് വര്‍ത്തമാന കാലത്തിന് ആവശ്യമെന്നും മൊയ്തീന്‍ കോയ അഭിപ്രായപ്പെട്ടു. ചങ്ങാത്തത്തിന്റെ മുഖ്യ രക്ഷാധികാരികളായ മാധവന്‍ മൂകുതല, റഷീദ് മാസ്സര്‍ മൂക്കുതല എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് ജബ്ബാര്‍ ആലങ്കോട് അധ്യക്ഷനായിരുന്ന ചടങ്ങില്‍ നൌഷാദ് യൂസഫ് സ്വാഗതവും ബഷീര്‍ ചങ്ങരംകുളം നന്ദിയും പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്