20 July 2009

യു.എ.ഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും 153.9 മില്യണ്‍ തട്ടാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയില്‍

വ്യാജ രേഖകള്‍ ചമച്ച് യു.എ.ഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും 153.9 മില്യണ്‍ തട്ടാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയിലായി. 39 ദിവസത്തിനുള്ളില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഭീമമായ തുക തട്ടാനുള്ള ശ്രമം നടന്നതെന്ന് അബുദാബി ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ മക്തൂം അല്‍ ഷരീഫി പറഞ്ഞു. ആദ്യ ശ്രമത്തില്‍ യു.എ.ഇയിലെ ഒരു ബാങ്ക് മാനേജര്‍ അടക്കം മൂന്ന് പേര്‍ 52.7 ബില്യണ്‍ ദിര്‍ഹം അയര്‍ രാജ്യത്തിലെ ഒരു നേതാവിന്‍റേതാണെന്ന് കാണിക്കുന്ന വ്യാജ രേഖകളുമായാണ് സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചത്.
സംശയം തോന്നിയതിനെ തുടര്‍ന്ന പോലീസിനെ വിവരം അറിയിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരു വിനോദ സഞ്ചാരിയും യു.എ.ഇയില്‍ താമസിക്കുന്ന ഒരു നിക്ഷേപകനും കൂടിയാണ് രണ്ടാമതായി തട്ടിപ്പിനെത്തിയത്. 101.2 ബില്യണ്‍ ദിര്‍ഹം അയര്‍ രാജ്യത്തെ അതേ കുടുംബത്തിന്‍റെ മുത്തച്ഛനില്‍ നിന്ന് പൈതൃകമായി കിട്ടിയതാണെന്ന് കാണിക്കുന്ന വ്യാജ രേഖകളുമായാണ് ഇവര്‍ എത്തിയത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്