02 June 2009

കുവൈറ്റ് പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തില്‍ നിന്നും ഇസ്ലാമിസ്റ്റ് ചായ് വുള്ള അംഗങ്ങള്‍ ഇറങ്ങിപ്പോയി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുവൈറ്റ് പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തില്‍ നിന്നും ഇസ്ലാമിസ്റ്റ് ചായ് വുള്ള അംഗങ്ങള്‍ ഇറങ്ങിപ്പോയി. കുവൈറ്റിന്‍റെ പാര്‍ലമെന്‍ററി ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ എത്തുമ്പോള്‍ ശിരോവസ്ത്രം ധരിക്കണമെന്ന് ഇസ്ലാമിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് വനിതാ അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ എത്തിയതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോക്ക് ഉണ്ടായത്. ഇസ്ലാമിസ്റ്റുകളെ കൂടാതെ മറ്റ് ഏഴ് അംഗങ്ങളും 13-ാം പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനം ബഹിഷ്ക്കരിച്ചു. പ്രധാനമന്ത്രിയായി ശൈഖ് നാസര്‍ അല്‍ സബായെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ സഭ ബഹിഷ്ക്കരിച്ചത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്