23 April 2009
കുവൈറ്റില്‍ രാഷ്ട്രീയ രംഗം കലുഷിതമാകുന്നു
മെയ് 17 ന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുവൈറ്റില്‍ രാഷ്ട്രീയ രംഗം മുമ്പില്ലാത്ത വിധം കലുഷിതമാകുന്നു. രാജ കുടുംബാഗ ങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ മുന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ അടക്കം മൂന്ന് പ്രമുഖ ഇസ്ലാമിസ്റ്റ് നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് പിന്തുണയുമായി മുന്‍ പാര്‍ലമെന്‍റ് അംഗം മുസല്ലം അല്‍ ബറാക്ക് രംഗത്ത് വന്നിരിക്കു കയാണിപ്പോള്‍. കുവൈറ്റ് ആഭ്യന്തര സുരക്ഷാ സേനയുടെ മുഖ്യ കാര്യാലയത്തിന് മുമ്പില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. കൂടാതെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനിടെ വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍, രാഷ്ട്ര താല്‍പര്യം മുന്‍നിര്‍ത്തി അവസാനി പ്പിക്കണമെന്ന് മുന്‍ സ്പീക്കര്‍ ജാസിം ഖൊറാഫി ആവശ്യപ്പെട്ടു.
Labels: kuwait
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്