12 January 2009

യു.എ.ഇ പ്രമേഹ വിരുദ്ധ വര്‍ഷമായി ആചരിക്കും

ഈ വര്‍ഷം യു.എ.ഇ പ്രമേഹ വിരുദ്ധ വര്‍ഷമായി ആചരിക്കും. യു.എ.ഇ പൗരന്‍മാരില്‍ 24 ശതമാനം പേരും പ്രമേഹ രോഗികളാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അധികൃതര്‍ ഈ തീരുമാനത്തില്‍ എത്തിയത്. പ്രമേഹ രോഗത്തെ ചെറുക്കാനുള്ള മാര്‍ഗ്ഗങ്ങളടങ്ങിയ 10 വര്‍ഷം നീണ്ടു നില്‍ക്കുന്ന വന്‍ പദ്ധതിക്ക് സേവനങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രമേഹത്തെ കുറിച്ചുള്ള അവബോധമുണ്ടാക്കാന്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്