02 January 2009

ക്രിസ്മസ് പുതു വത്സര ആഘോഷവും ഇടവക സംഗമവും

അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതു വത്സര ആഘോഷവും ഇടവക സംഗമവും നടന്നു. യാക്കോബായ സുറിയാനി സഭയുടെ കുരിയാക്കോസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാദര്‍ എല്‍ദോ കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ ഇടവക വികാരി റവ. ഫാദര്‍ തോമസ്സ് കുര്യന്‍, ക്നാനായ വികാരി റവ. ഫാദര്‍ ജോണ്‍ തോമസ്, സി. എസ്. ഐ. പള്ളി വികാരി റവ. ഫാദര്‍ ജോണ്‍ ഐസ്സക്, സിക്രട്ടറി കെ. പി. സൈജി, ട്രസ്റ്റി എബ്രഹാം ജോണ്‍, ഫാമിലി യൂണിറ്റ് കോര്‍ഡിനേറ്റര്‍ എ. എം. എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു. എട്ടു ഫാമിലി യൂണിറ്റുകളുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച ഇടവക സംഗമത്തിലെ മത്സരങ്ങളില്‍ എബനേസര്‍, മൌണ്ട് താബോര്‍, ഗത് സെമനാ, ശാലേം, സീനായി എന്നീ ഫാമിലി യൂണിറ്റുകള്‍ ട്രോഫികള്‍ കരസ്ഥമാക്കി.




സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ജനുവരി മൂ‍ന്നിന് മുളന്തുരുത്തി മലങ്കര സിറിയന്‍ ഓര്‍ത്തോഡോക്സ് തിയോളജിക്കല്‍ വൈദിക സെമിനാരിയില്‍ വെച്ച് നടത്തുവാന്‍ പോകുന്ന സൌജന്യ സമൂഹ വിവാഹത്തിന്‍റെ വിശദ വിവരങ്ങള്‍ മെത്രാപ്പൊലീത്ത കുരിയാക്കോസ് മാര്‍ ദീയസ്കോറോസ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.




യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവായുടേയും, ഇടവക മെത്രാപ്പൊലീത്ത യുഹനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനിയുടേയും മറ്റു മെത്രാപ്പൊലീത്തമാരുടേയും കാര്‍മ്മികത്വത്തിലാണ് സമൂഹ വിവാഹം നടക്കുക. സംസ്ഥാന മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ജന പ്രതിനിധികള്‍, മത സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.




സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച് വികാരി റവ.ഫാദര്‍ എല്‍ദോ കക്കാടന്‍, ഫാദര്‍ എബി വര്‍ക്കി ഞെളിയമ്പറമ്പില്‍, സിക്രട്ടറി കെ. പി. സൈജി, ട്രസ്റ്റി എബ്രഹാം ജോണ്‍, എന്നിവരും പങ്കെടുത്തു. സഭക്ക്, അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരും, മാധ്യമങ്ങളും നല്‍കി വരുന്ന സഹകരണത്തിന് അഭിവന്ദ്യ തിരുമേനി നന്ദി രേഖപ്പെടുത്തി.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്