01 January 2009

ഇന്ന് മുതല്‍ ദുബായ് പോലീസ് ട്രാഫിക് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കും

2009 മുതല്‍ ദുബായ് പോലീസ് ട്രാഫിക് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കും. ഓരോ ഒന്നു മുതല്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തും ഇനി മുതല്‍ 200 പട്രോളിംഗ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഇത് 100 ആണ്. ദുബായിലെ റോഡുകളിലെ നിയമ ലംഘനം മനസിലാക്കുന്നതിന് സ്ഥാപിച്ച കാമറകളുടെ എണ്ണം വര്‍ധിപ്പിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ദുബായിലെ റോഡുകളില്‍ പുതുതായി 500 പുതിയ ക്യാമറകളും 14 ഗണ്‍ ക്യാമറകളും സ്ഥാപിക്കും. ഒരു കിലോമീറ്റര്‍ ദൂരത്ത് നിന്ന് തന്നെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ ശേഷിയുള്ളതാണ് ഗണ്‍ ക്യാമറകള്‍. 2009 അവസാനത്തോടെ ക്യാമറകളുടെ എണ്ണം 1000 മാക്കി വര്‍ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്