14 January 2009

യു.എ.ഇ ലൈസന്‍സ് 2 വര്‍ഷത്തേക്ക് മാത്രം

യുഎഇയില്‍ പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുന്നവര്‍ക്ക്, രണ്ട് വര്‍ഷത്തേക്ക് മാത്രം ലൈസന്‍സ് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. പുതിയ ഡ്രൈവര്‍മാരാണ് കൂടുതലും അപകടങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പറയുന്നു. രണ്ട് വര്‍ഷത്തില്‍ 24 ബ്ലാക് പോയിന്‍റുകള്‍ നേടുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. അല്ലാത്ത പക്ഷം പത്ത് വര്‍ഷത്തേക്ക് കൂടി ലൈസന്‍സ് കാലാവധി നീട്ടും. വിദേശരാജ്യങ്ങളിലെ ലൈസന്‍സ് യുഎഇ ലൈസന്‍സ് ആക്കി മാറ്റുന്നവര്‍ക്കും ഇത് ബാധകമാകും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്