14 January 2009

കണ്ണ് പരിശോധന; യു.എ.ഇയില്‍ 54,000 പേര്‍ പിടിയിലായി

കണ്ണ് പരിശോധന മുഖേന കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ 54,000 പേര്‍ പിടിയിലായതായി ദുബായ് താമസ കുടിയേറ്റ വകുപ്പ് ഉപ മേധാവി ബ്രിഗേഡിയര്‍ ഉബൈദ് മിഹായിര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. ഈ മാസം 15 വരെ ദുബായില്‍ നടക്കുന്ന ഇലക്ട്രോണിക് തിരിച്ചറിയല്‍ രേഖകളുമായി ബന്ധപ്പെട്ട ഗവണ്‍മെന്‍റ് ചര്‍ച്ചാ സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2008 ല്‍ 1088 വ്യാജ പാസ് പോര്‍ട്ടുകള്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ടു കെട്ടിയതായും അദ്ദേഹം വെളിപ്പെടുത്തി. കുറ്റവാളികള്‍ രാജ്യത്ത് എത്തുന്നത് തടയാന്‍ അതിര്‍ത്തികളില്‍ ഡി.എന്‍.എ പരിശോധന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്