03 February 2009

കെ.വി. അബ്ദുല്‍ ഖാദറിന് ഒരുമയുടെ സ്വീകരണം

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ ഗുരുവായൂര്‍ എം. എല്‍. എ. യും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ കെ. വി. അബ്ദുല്‍ ഖാദറിന് 'ഒരുമ ഒരുമനയൂര്‍' സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ദുബായ് കരാമയിലെ സൈവ് സ്റ്റാര്‍ റെസ്റ്റൊറന്‍റില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ പ്രസിഡന്‍റ് പി. പി. അന്‍വര്‍ അദ്ധ്യക്ഷനായിരുന്നു. വിശിഷ്ടാ തിഥിയായി എത്തിയിരുന്ന ഗുരുവായൂര്‍ ചേമ്പര്‍ പ്രസിഡന്‍റ് യാസീന്‍, റസ്സാഖ് ഒരുമനയൂര്‍, ഹംസു, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. ഒരുമയുടെ മൊമന്‍റൊ പ്രസിഡന്‍റ് അന്‍വര്‍ എം. എല്‍. എ. ക്ക് നല്‍കി.




ഒരുമനയൂര്‍ പഞ്ചായത്തിലെ പൊതുവായ പ്രശ്നങ്ങളോടൊപ്പം, ഒരുമ നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയം, കനോലി കനാല്‍ ജല പാത വികസനം , നിയമ നടപടികളില്‍ നാട്ടിലെ സര്‍ക്കാ‍ര്‍ ഓഫീസുകളില്‍ പ്രവാസികള്‍ നേരിടുന്ന കാല വിളംബം തുടങ്ങിയ വിഷയങ്ങള്‍ എം. എല്‍. എ. യുടെ ശ്രദ്ധയില്‍ പ്പെടുത്തുകയും ഒരു നിവേദനം നല്‍കുകയും ചെയ്തു.




സെന്‍ട്രല്‍ കമ്മിറ്റി സിക്രട്ടറി ബീരാന്‍ കുട്ടി സ്വാഗതവും, വൈസ് പ്രസിഡന്‍റ് ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്