03 February 2009

ലൈസന്‍സ് ഉണ്ടെങ്കില്‍ ഒരു വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ ആകാം

പ്രത്യേക ലൈസന്‍സുള്ള വില്ലകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നതിന് വിലക്കില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി. ഒന്നിലധികം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ലൈസന്‍സുള്ള വില്ലകള്‍ക്കാണ് ഈ അനുമതി. ബില്‍ഡിംഗ് ഇന്‍സ് പെക്ഷന്‍ സെക്ഷന്‍ മേധാവി ഉമര്‍ അബ്ദുറഹ്മാന്‍ വ്യക്തമാക്കിയതാണിത്.

ഒരു വില്ല ഒരു കുടുംബം എന്ന നിയമം അധികൃതര്‍ നേരത്തെ നടപ്പാക്കിയിരുന്നു. എന്നാല്‍ ഈ നിയമത്തില്‍ മാറ്റമില്ലെന്ന് ഉമര്‍ വ്യക്തമാക്കി. നിയമത്തില്‍ ചില വിശദീകരണങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു. ദുബായില്‍ ചില പ്രദേശങ്ങളില്‍ മതിയായ സൗകര്യമുള്ള വില്ലകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഈ വില്ലകളെക്കുറിച്ചുള്ള വിശദീകരണമാണ് അധികൃതര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്