02 August 2009

തങ്ങള്‍ക്ക് ആദരാഞ്ജലികള്‍

Shihab-Thangalകേരള മുസ്ലിങ്ങളുടെ ആത്മീയ ആചാര്യന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ റിയാദ് എസ്. വൈ. എസ്. കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പ്രസിഡണ്ട് ശാഫി ദാരിമി, സെക്രട്ടറി നൌഷാദ് അന്‍‌വരി, ട്രഷറര്‍ മജീദ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
 
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ എമിറേറ്റ്സ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അനുശോചനം രേഖപ്പെടുത്തി. മത സാമൂഹിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ അവിസ്മരണീ യമായിരുന്നുവെന്ന് അനുശോചന യോഗത്തില്‍ അറിയിച്ചു. അഡ്വ. ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. എ. എം. ഫിറോസ്, മൊയ്തു മൌലവി, സ‌അദുള്ള തിരൂര്‍ എന്നിവര്‍ പങ്കെടുത്തു.
 
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം മുന്‍ ദുബായ് കമ്മിറ്റി സെക്രട്ടറി ആലൂര്‍ ടി. എ. മഹ്മൂദ് ഹാജി അനുശോചനം രേഖപ്പെടുത്തി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തിലൂടെ കേരള മുസ്ലിം ന്യൂന പക്ഷത്തിന്റെ അത്താണിയെയാണ് ഇന്ത്യന്‍ ജനതക്ക് നഷ്ടപ്പെട്ടതെന്ന് സമസ്ത കേരള സുന്നി യുവജന സംഘം മുന്‍ ദുബായ്‌ കമ്മിറ്റി സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി ദുബായില്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
 

Panakkad-Shihab-Thangal-Aloor-Haji

ദുബായില്‍ വെച്ച് ശിഹാബ്‌ തങ്ങളെ ആലൂര്‍ ടി.എ.മഹമൂദ്‌ ഹാജി സ്വീകരിച്ചപ്പോള്‍

 
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ എസ്. വൈ. എസ്. യു.എ.ഇ. നാഷണല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
 
സംശുദ്ധ രാഷ്ട്രീയത്തിന്റെ അനശ്വരനായ പ്രതീകമായിരുന്നു ശിഹാബ് തങ്ങള്‍. അധികാര രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്താതെ സൌമ്യതയും വിശുദ്ധിയും പുലര്‍ത്തിയ അപൂര്‍വം രാഷ്ട്രീയ നേതാക്കളിലെ അവസാനത്തെ കണ്ണിയെയാണ് ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായത്. ന്യൂനപക്ഷ ങ്ങളിലെ വലിയൊരു വിഭാഗത്തിന് ദിശാ ബോധം നല്‍കാന്‍ തങ്ങളുടെ പക്വമായ പ്രവര്‍ത്തന ത്തിലൂടെ സാധിച്ചു. സാമുദായിക ഐക്യത്തിനായി ശിഹാബ് തങ്ങള്‍ ശ്രദ്ധേയമായ നീക്കം നടത്തിയതായും കമ്മിറ്റി പറഞ്ഞു.
 
ശിഹാബ് തങ്ങള്‍ക്കു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രത്യേകം പ്രാര്‍ത്ഥന നടത്താനും കമ്മിറ്റി ആവശ്യപ്പെട്ടു.
 
വിയോഗത്തില്‍ എസ്. വൈ. എസ്. ദുബായ് സെന്‍‌ട്രല്‍ കമ്മിറ്റി, ദുബായ് മര്‍കസ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
 
ഇതര മതസ്ഥരുമായി രാഷ്ട്രീയ പരമായും വ്യക്തി പരമായും വളരെ നല്ല ബന്ധം വെച്ചു പുലര്‍ത്തിയിരുന്ന മഹാനായ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. അദ്ദേഹം തീവ്രവാദ പ്രവര്‍ത്തന ങ്ങള്‍ക്കും കലാപങ്ങള്‍ക്കും എതിരായി നിലയുറപ്പിച്ച നേതാവായിരുന്നു എന്നും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ് എന്നും മലയാള സാഹിത്യ വേദിക്ക് വേണ്ടി പ്രസിഡണ്ട് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ ദുബായില്‍ നിന്നും അറിയിച്ചു.
 
ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ആകസ്മിക നിര്യാണത്തില്‍ മുസ്വഫ എസ്‌. വൈ. എസ്‌. കമ്മിറ്റി അനുശോചിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ്‌ നേടിയ വ്യക്തിത്വമായിരുന്നു ശിഹാബ്‌ തങ്ങളുടേതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രസിഡണ്ട്‌ ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന. സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ സഅദി ഈശ്വര മംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു.
 
2/08/2009 ഞായറാഴ്ച മുസ്വഫ ഐകാഡ്‌ സിറ്റി വലിയ പള്ളിയില്‍ ഇശാ നിസ്കാര ശേഷം നടക്കുന്ന ദിക്‌ ര്‍ മജ്‌ ലിസില്‍ ശിഹാബ്‌ തങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും മയ്യിത്ത്‌ നിസ്കാരവും സംഘടിപ്പിക്കുന്നതാണ്‌.
 
മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും മുസ്ലിം മത പണ്ഡിതനുമായ ജനാബ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തില്‍ കറ പുരളാത്ത ഒരു നേതാവും മുസ്ലിം പണ്ഡിത സദസ്സുകള്‍ക്ക് തന്നെ മാതൃകാ പുരുഷനാണ് അദ്ദേഹമെന്നും, മുസ്ലിം സമുദായത്തിനു തന്നെ ഒരു തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കുണ്ട് ഉണ്ടായതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ദുബായ് ദേരയില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്മായില്‍ ആരിക്കടി, ബഷീര്‍ പട്ടാമ്പി, അബ്ദുള്ള പൊന്നാനി, മന്‍സൂര്‍ പൂക്കോട്ടൂര്‍, നസീര്‍, റഫീക്ക് തലശ്ശേരി, അസീസ് സേഠ്, അഷ്‌റഫ് ബദിയടുക്ക, ഹകീം വാഴക്കലയില്‍ തുടങ്ങിയവര്‍ അനുശോചന പ്രസംഗം നടത്തി. അസീസ് ബാവ സ്വാഗതവും ഹസ്സന്‍ കൊട്ട്യാടി നന്ദിയും പറഞ്ഞു.

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

Shihab Thangal returned to almighty Allah, leaving us as “orphans”. Express your experiences and condolences Here
http://www.tributetoshihabthangal.com/tribute-to-muhammed-ali-shihab-thangal.html#comments

August 2, 2009 at 5:32 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്