26 May 2009

സമൂഹത്തില്‍ അഗതികള്‍ വര്‍ദ്ധിക്കുന്നു

ve-moyi-haji-mukkam-muslim-orphanageദോഹ: സമൂഹത്തില്‍ അനാഥ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും അഗതികളുടെ എണ്ണം വര്‍ധിച്ചു വരികയും ചെയ്യുന്ന പ്രവണതയാണ് കാണുന്നതെന്ന് മുക്കം മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി വി. ഇ. മോയി ഹാജി പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മുന്‍ കാലങ്ങളില്‍ അനാഥരുടെ എണ്ണം കൂടി ക്കൂടി വന്നതു കാരണമാണ് അവര്‍ക്കു വേണ്ടി അനാഥാലയങ്ങള്‍ ഉയര്‍ന്നു വന്നത്. ഇന്ന് അനാഥാല യങ്ങളില്‍ അനാഥ ക്കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും അഗതികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യമാണ് നില നില്‍ക്കുന്നത്.
 
മുക്കം ഓര്‍ഫനേജില്‍ 1400 കുട്ടികളില്‍ 400 കുട്ടികള്‍ മാത്രമാണ് അനാഥര്‍. ശ്രദ്ധിക്കപ്പെടാതെ നടക്കുന്ന വിവാഹം കാരണമാണ് അഗതികളുടെ എണ്ണം കൂടിവരുന്നത്. പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളെ ആര്‍ക്കെങ്കിലും കല്യാണം കഴിച്ചു കൊടുക്കണമെന്ന വേവലാതി കാരണം നടക്കുന്ന കല്യാണങ്ങള്‍ പലപ്പോഴും പെണ്‍കുട്ടികളുടെ ഭാവി തന്നെ തകര്‍ക്കുന്നു. അത്തരം ബന്ധങ്ങളില്‍ കുട്ടികള്‍ ഉണ്ടായ ശേഷം ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്നു. അങ്ങനെയാണ് അഗതി ക്കുട്ടികളുടെ എണ്ണം കൂടുന്നത്.
 
moin-haji-qatar

 
ഇതു തടയാന്‍ കഴിയാത്ത പ്രതിഭാസമായി മാറി ക്കൊണ്ടിരി ക്കുകയാണെന്ന് സന്ദര്‍ശനാര്‍ഥ മെത്തിയ മോയി ഹാജി ചൂണ്ടിക്കാട്ടി.
 
മുക്കം ഓര്‍ഫനേജ് വിദ്യാര്‍ഥികളുടെ ഭാവി പഠനത്തിനായി നിരവധി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നു. ബി. എഡ്. കോളേജിന് 50 ലക്ഷം രൂപയും എന്‍ജിനീയറിങ് കോളേജിന് 10 കോടി രൂപയും ചെലവ് വരുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തു വരുന്നത്. മണാശ്ശേരിയിലുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നിര്‍മിക്കുന്ന പള്ളിക്ക് എട്ടര ലക്ഷം രൂപയും പെണ്‍കുട്ടികള്‍ക്കു വേണ്ടി നിര്‍മിക്കുന്ന പള്ളിക്ക് 5 ലക്ഷം രൂപയും ചെലവ് വരും. ആണ്‍കുട്ടി കളുടെയും പെണ്‍കുട്ടി കളുടെയും ഹോസ്റ്റലുകള്‍ക്ക് 75 ലക്ഷം രൂപയും 45 ലക്ഷം രൂപയും ചെലവ് കണക്കാക്കുന്നു. ആംബുലന്‍സ് അടക്കമുള്ള സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും വന്‍ ചെലവ് കണക്കാ ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
 
പത്ര സമ്മേളനത്തില്‍ കേരള ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് എ. വി. അബൂബക്കര്‍ ഖാസിമി, എസ്. കെ. ഹാശിം തങ്ങള്‍, മുസ്തഫ ബേപ്പൂര്‍, കെ. ഇക്ബാല്‍ എന്നിവരും പങ്കെടുത്തു.
 
(അയച്ചു തന്നത് : മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍)

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്