നാസര്‍ ബേപ്പൂര്‍ രചിച്ച ഇശല്‍ തേന്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശനം ദുബായില്‍ നടന്നു. ഫോക്ക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് വിദ്യാര്‍ത്ഥിയായ ജുബിന്‍ ജോബിക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ചിരന്തന സാംസ്കാരിക വേദി തങ്ങളുടെ ഒന്‍പതാമത്തെ പുസ്തകമായാണ് ഇശല്‍ തേന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സി.ആര്‍.ജി നായര്‍, ഷീല പോള്‍, കെ.എം അബ്ബാസ്, കെ.എ ജബ്ബാരി, ഫസലുദ്ദീന്‍ ശൂരനാട്, സി.പി ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്