26 April 2009

പ്രൊ. മുഹമ്മദ് അഹമ്മദിന് സ്വീകരണം

പയ്യന്നൂര്‍ സൗഹൃദ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്ന് പ്രശസ്ത വാഗ്മിയും കേരള നാടന്‍ കലാ അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയവും സാംസ്കാരികവുമായി സമ്പന്നമായ പാരമ്പര്യമുള്ള പയ്യന്നൂരിന്‍റെ അതേ സ്വത്വം തന്നെയാണ് സൗഹൃദ വേദി പോലുള്ള പ്രസ്ഥാനങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോല്‍ക്കളി പോലെ പയ്യന്നൂരിന്‍റെ തനതു കലാ രൂപങ്ങളെ വിദേശ മണ്ണില്‍ പുനരാവി ഷ്കരിക്കാന്‍ മുന്നോട്ട് വന്ന വി. ടി. വി. ദാമോദരനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
 
പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍, കേരള സോഷ്യല്‍ സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു
പ്രൊഫ. മുഹമ്മദ് അഹമ്മദ്.
 
ചടങ്ങില്‍ സൗഹൃദ വേദി വൈസ് പ്രസിഡന്‍റ് ബി. ജ്യോതി ലാല്‍ അധ്യക്ഷനായി. ഡി. കെ. സുനില്‍ സ്വാഗതവും, യു. ദിനേശ് ബാബു നന്ദിയും പറഞ്ഞു. എന്‍. കുഞ്ഞബ്ദുള്ള ഉപഹാരം സമ്മാനിച്ചു.
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്