
ഇന്ന് ലോക വൃക്ക ദിനം. ജിദ്ദയിലെ നൂറ് സ്കൂളുകളിലെ വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ വൃക്ക രോഗത്തെക്കുറിച്ച് ബോധവത്ക്കരണവും സൗജന്യ മെഡിക്കല്‍ പരിശോധനയും നടത്താന്‍ പ്രിന്‍സ് സല്‍മാന്‍ സെന്‍റര്‍ തീരുമാനിച്ചു. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസമാണ് കാമ്പയിന്‍. നഗരത്തിലെ സര്‍ക്കാര്‍ - സ്വകാര്യ സ്കൂളുകള്‍ കാമ്പയിനുമായി സഹകരിക്കണമെന്ന് സെന്‍ററിന്‍റെ സൂപ്പര്‍ വൈസര്‍ ഖാലിദ് അല്‍ സഅറാന്‍ അഭ്യര്‍ത്ഥിച്ചു.
ലോക വൃക്ക ദിനാചരണത്തിന്‍റെ ഭാഗമായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിരീക്ഷണത്തില്‍ വിവിധ സെമിനാറുകളും സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പുകളും ഇന്ന് സംഘടിപ്പിക്കും. ഒമാനിലെ പ്രമുഖ ആതുരാലയമായ ബദര്‍ അല്‍ സമാ ഇന്ന് രാവിലെ ഒന്‍പത് മുതല്‍ സൗജന്യമായി വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ബദര്‍ അല്‍ സമയുടെ എല്ലാ പോളി ക്ലിനിക്കുകളിലും ഈ സൗജന്യ വൈദ്യ പരിശോധന നടക്കും.
Labels: charity, oman
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്