03 March 2009

കുവൈറ്റ് പ്രധാനമന്ത്രിയെ ഉടന്‍ ചോദ്യം ചെയ്തേക്കും

കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ സബായെ പാര്‍ലമെന്‍റില്‍ ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി പാര്‍ലമെന്‍റ് അംഗം ഫൈസല്‍ മുസ്ലീം സ്പീക്കറെ സമീപിച്ചു. കുവൈറ്റ് പാര്‍ലമെന്‍റ് മരവിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ ശക്തിയേറി. പ്രധാനമന്ത്രിയുടെ ഓഫീസ് ചെലവുകളെപ്പറ്റി ഓഡിറ്റ് ബ്യൂറോ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഫൈസല്‍ മുസ്ലീം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മന്ത്രിസഭ തള്ളിയതിനെ തുടര്‍ന്നാണ് ഇദ്ദേഹം പ്രധാനമന്ത്രിയെ പാര്‍ലമെന്‍റില്‍ ചോദ്യം ചെയ്യുവാന്‍ ശ്രമിക്കുന്നത്. മുന്‍കാലങ്ങളില്‍ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ ചോദ്യം ചെയ്യപ്പെടും എന്ന് ഉറപ്പായാല്‍ മന്ത്രിസഭ രാജിവയ്ക്കുകയോ പാര്‍ലമെന്‍റ് പിരിച്ച് വിടുകയോ ആണ് പതിവ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്