23 February 2009

വാര്‍ഷിക ആഘോഷവും കുടുംബ സംഗമവും

വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് ഒന്നാം വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും അബുദാബി രുചി റെസ്റ്റോറണ്ടില്‍ വെച്ചു നടന്നു. ചെയര്‍മാന്‍ ഹംസ അറക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, പ്രഗല്‍ഭ മത പണ്ഡിതനും ഗ്രന്ഥ കാരനും വാഗ്മിയുമായ കുഞ്ഞു മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.




ഇന്‍ഡ്യന്‍ ഇസ്ലാമിക് സെന്റര്‍ ജന. സിക്രട്ടറി റസാഖ് ഒരുമനയൂര്‍, എ. ബി. സി. ഗ്രൂപ്പ് ചെയര്‍മാന്‍, കെ. കെ. ഹംസകുട്ടി, സുബൈര്‍ തങ്ങള്‍, എ. പി. മുഹമ്മദ് ഷരീഫ് ബ്ലാങ്ങാട്, പി. കെ. ഇന്‍തിക്കാഫ്, ആര്‍. എന്‍. അബ്ദുല്‍ ഖാദര്‍ ഹാജി, എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ പി. കെ. ഹസ്സന്‍ മോന്‍, ട്രസ്റ്റിന്റെ നിക്ഷേപക സംരംഭത്തിന്റെ ഷയറുടമക ള്‍ക്കുള്ള വാര്‍ഷിക റിപ്പോര്‍ട്ടിന്റെ പ്രതി, കെ. എം. ഷംസുദ്ദീന്‍ ഹാജിക്ക് നല്‍കി.




തുടര്‍ന്ന് കണക്കുകള്‍ അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ വി. പി. ഉമ്മര്‍ സ്വാഗതവും, ഡയറക്ടര്‍ എം. വി. അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന കലാ പരിപാടികള്‍ക്ക് അബ്ദുല്‍ റഹിമാന്‍ നേതൃത്വം നല്‍കി. സാലിഹ് വട്ടേക്കാട്, റസാഖ് എടക്കര, ഷെഫിന്‍, ഷംസീര്‍, റഹീസ് ബ്ലാങ്ങാട്, ഷിഹാജ് ഒരുമനയൂര്‍, യൂനുസ് എന്നിവരുടെ ഗാനങ്ങളും, കൊച്ചു കൂട്ടുകാരുടെ നൃത്തങ്ങളും, എം. കമറുദ്ദീന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിനോദ മത്സരങ്ങളും കുടുംബ സംഗമത്തിനു കൊഴുപ്പേകി.




പാഠ്യ വിഷയങ്ങളിലും കലാ കായിക രംഗത്തും പ്രതിഭ തെളിയിക്കുകയും, ഉന്നത വിജയം നേടുകയും ചെയ്തിട്ടുള്ള കുട്ടികള്‍ക്ക് ട്രസ്റ്റിന്റെ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്