20 January 2009

YMCA - ബാലരമ ചിത്ര രചനാ മത്സരം

അബുദാബി YMCA യും ബാലരമയും സംയുക്തമായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ നവംബറില്‍ നടന്ന ചിത്ര രചനാ മത്സരത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമായി 140 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ റവ. ഫാദര്‍ ക്ലൈവ് വിന്‍ഡ്ബാങ്ക് മുഖ്യാതിഥി ആയിരുന്നു. ഇതര സഭകളിലെ വൈദികരും വിശ്വാസികളും സംബന്ധിച്ചു.




YMCA പ്രസിഡന്‍റ് ബിജി തോമസ്, സിക്രട്ടറി സജി തോമസ്, ട്രഷറര്‍ റിഥിന്‍ ജേക്കബ്, കണ്‍വീനര്‍മാരായ എബ്രഹാം വര്‍ഗ്ഗീസ്, എബി പോത്തന്‍, ഷാജി വര്‍ഗ്ഗീസ്, അനില്‍ മാത്യു എന്നിവര്‍ ആസംസകള്‍ നേര്‍ന്നു.




തുടര്‍ന്ന് അബുദാബിയിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിലെ ഗായക സംഘങ്ങള്‍ അവതരിപ്പിച്ച "ക്രിസ്മസ് കരോള്‍ - ഗ്ലോറിയസ് ഹാര്‍മ്മണി 2008" അരങ്ങേറി.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്