18 January 2009

ആഗോള സാമ്പത്തിക പ്രതിസന്ധി - ഇസ്ലാമിക പരിപ്രേക്‌ഷ്യം

യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആഗോള സാമ്പത്തിക പ്രതിസന്ധി - ഇസ്ലാമിക പരിപ്രേക്‌ഷ്യം എന്ന വിഷയത്തെ ആസ്പദം ആക്കി സംഘടിപ്പിച്ച പഠന ശിബിരത്തില്‍ പ്രമുഖ ചിന്തകനും ഗ്രന്ഥ കാരനും ആയ എം. എം. അക്ബര്‍ അഭിപ്രായപ്പെട്ടു. സമ്പത്തിനെ സ്വതന്ത്രമായ അസ്തിത്വം ആയി കാണുകയും സമ്പത്ത് നല്‍കിയവനെ (ദൈവത്തെ) വിസ്മരിച്ചതും ആണ് മുതലാളിത്തം നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ മൂല കാരണങ്ങളില്‍ സുപ്രധാനം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുതലാളിത്തത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടില്‍ മാറ്റം വരാത്തിടത്തോളം കാലം ലോക സാമ്പതിക ക്രമം മുള്‍ മുനയില്‍ തന്നെ നില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു.




ഐ. എസ്. എം. സംസ്ഥാന ജ: സെക്രട്ടറി സി. പി. സലീം (ഭീകര വാദം രക്ഷയ്ക്കോ സര്‍വ്വ നാശത്തിനോ?), ഹുസൈന്‍ കക്കാ‍ട് (മത രാഷ്ട്ര വാദികളുടെ രാഷ്ട്രീയ പരിണാമം) എന്നിവര്‍ പ്രഭാഷണം നടത്തി. യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ. പി. അബ്ദു സ്സമദ് അധ്യക്ഷത വഹിച്ചു. അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ചെയര്‍ മാന്‍ എ. പി. ഷംസുദ്ദീന്‍ ബിന്‍ മൊഹ്യുദ്ദീന്‍ മുഖ്യ അതിഥി ആയിരുന്നു. അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ അബ്ദു സ്സലാം മോങ്ങം മോഡറേറ്റര്‍ ആയിരുന്നു. സി. ടി. ബഷീര്‍, അബൂബക്കര്‍ ഫാറൂഖി, ഹുസൈന്‍ കക്കാട് തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു.




- അസ്‌ലം പട്ട്‌ല

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്