23 January 2009

ചന്ദ്രയാന്റെ ശില്‍പ്പിയുമായി സംവാദം

ദുബായ് : ദുബായിലെ എന്‍. എസ്. എസ്. എഞ്ചിനീയറിങ്ങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ മേധാവി ഡോ. കെ രാധാകൃഷ്ണനുമായി ഒരു സംവാദം സംഘടിപ്പിക്കുന്നു. ജനുവരി 24ന് രാവിലെ ഏഴ് മണി മുതല്‍ പത്ത് മണി വരെ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് എതിര്‍ വശത്തുള്ള അല്‍ ബുസ്താനാ റൊട്ടാനാ ഹോട്ടലിന്റെ അല്‍ ബഹാരി ഹാളിലാണ് സംവാദം നടക്കുക. സീറ്റുകള്‍ പരിമിതം ആയതിനാല്‍ താല്‍പ്പര്യം ഉള്ളവര്‍ നേരത്തേ സാന്നിധ്യം അറിയിക്കണം എന്ന് സംഘാടകര്‍ അറിയിച്ചു.

ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുന്ന “വിജയത്തിലേക്കുള്ള യാത്ര” എന്ന പദ്ധതിയുടെ ഭാഗം ആയിട്ടാണ് സംവാദം സംഘടിപ്പിക്കുന്നത്. ഡോ. കെ. രാധാകൃഷ്ണന് പുറമെ ഇന്ത്യയുടെ പരം സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ഉപജ്ഞാതാവും ശാസ്ത്രജ്ഞനും ആയ പദ്മശ്രീ ഡോ. വിജയ് പി. ഭട്കര്‍, ദുബായിലെ എമിറേറ്റ്സ് ബിസിനസ്സ് പത്രത്തിന്റെ എഡിറ്റര്‍ ഭാസ്കര്‍ രാജ് എന്നിവരും സംവാദത്തില്‍ പങ്കെടുക്കും.




Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്