08 January 2009

അങ്കമാലി എന്‍ ആര്‍ ഐ പ്രവാസി മാഗസിന്‍ പുറത്തിറക്കും.

അങ്കമാലി എന്‍ ആര്‍ ഐ അസ്സോസിയേഷന്‍ പ്രവാസി മാഗസിന്‍ പുറത്തിറക്കും.

ഏപ്രില്‍ ആദ്യവാരം ദുബായിലായിരിക്കും പ്രകാശനം. പ്രമുഖരുടെ രചനകളോടൊപ്പം അംഗങ്ങളുടെ സാഹിത്യ സ്യഷ്ടികളും ഇതിലുണ്ടായിരിക്കും.

മേഖലയിലെ ഗ്രാമങ്ങളുടെ ചരിത്രവും വികാസവും ആഴത്തില്‍ പ്രതിപാദിക്കുന്ന പ്രത്യേക പരമ്പരയും ഉന്നത വിദ്യാഭ്യാസ സ്താപനങ്ങളേയും കോഴ്സുകളെ പറ്റിയുള്ള വിവരണ ഭാഗവും മാഗസിനെ ശ്രദ്ധേയമാക്കും.

റോയ് സേവ്യറാണ് ചീഫ് എഡിറ്റര്‍. ഫെബ്രുവരി 28നു മുന്‍പു രചനകള്‍
സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7323725 എന്ന നമ്പറിലോ anriauae@gmail.com എന്ന ഇ മെയിലിലോ ബന്ധപ്പെടണം.
--
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്