07 January 2009

ഫലസ്തീന് യു.എ.ഇ യുടെ കയ്യയുച്ചുള്ള സഹായം

യു.എ.ഇയില്‍ കാലാവധി കഴിഞ്ഞ് സന്ദര്‍ശക വിസയിലോ ഫാമിലി വിസയിലോ താമസിക്കുന്ന പലസ്തീന്‍ പൗരന്‍മാര്‍ക്ക് രാജ്യത്ത് തുടരാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിഴ അടയ്ക്കാതെ തന്നെ ഇവര്‍ക്ക് താമസവിസ പുതുക്കാമെന്നും മന്ത്രാലയം അറിയിച്ചു. സന്ദര്‍ശക വിസയില്‍ വരുന്ന പലസ്തീന്‍ പൗരന്‍മാര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ രാജ്യം വിടേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സന്ദര്‍ശക വിസയ്ക്കായി പ്രത്യേകം ഫീസ് അടയ്ക്കേണ്ടതില്ല. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവ് പ്രകാരമാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്