03 February 2010

സിനിമാക്കാര്‍ക്കിടയില്‍ ജാതിയുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി

സിനിമാക്കാര്‍ക്കിടയില്‍ ജാതിയുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി. പലപ്പോഴും ജാതിപ്രശ്നങ്ങള്‍ തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെക്കുറിച്ച് അധികം പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തന്‍റെ ഏറ്റവും പുതിയ സിനിമ സംബന്ധിച്ച് ദുബായില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാബു കിളിത്തട്ടില്‍ കഥയെഴുതുന്ന പുതിയ സിനിമയുടെ ഇതിവൃത്തം ലൗ ജിഹാദാണെന്ന് മേജര്‍ രവി പറഞ്ഞു. പ്രവാസി പ്രശ്നങ്ങളും സിനിമയിലുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്