|
27 July 2009
തെരഞ്ഞെടുപ്പിന് വിദേശ പണം ഒഴുകിയെന്ന വാര്‍ത്ത അന്വേഷിക്കണം - പി. സി. എഫ്. ദുബായ് : കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ്സിന് വിദേശത്തു നിന്നും കോടി കണക്കിന് രൂപ കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ടെന്ന വാര്‍ത്ത അന്വേഷണ വിധേയം ആക്കണം എന്ന് പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യു. ഡി. എഫിലെ പ്രബല കക്ഷിയിലെ നേതാക്കള്‍ തന്നെ ഈ കാര്യം വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇത് അന്വേഷിക്കേണ്ട ചുമതല സര്‍ക്കാരിന് ഉണ്ടെന്നും, ഉടന്‍ അന്വേഷണം ആരംഭിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.കേന്ദ്ര ബജറ്റില്‍ പ്രവാസികളെ അവഗണിച്ചത് കൊണ്ട് പ്രവാസികള്‍ക്കുള്ള മുറിവ് ഉണക്കാനുള്ള സാന്ത്വന വാക്കുകളും ആയിട്ടാണ് രമേഷ് ചെന്നിത്തല ഇപ്പോള്‍ ദുബായില്‍ എത്തിയത് എന്നും ഇതില്‍ പ്രവാസികള്‍ വഞ്ചിതര്‍ ആകരുത് അവര്‍ മുന്നറിയിപ്പ് നല്‍കി. ഇത് പോലുള്ള സാന്ത്വന വാക്കുകള്‍ ഇതിനു മുന്‍പും ഇവിടെ വന്ന് പോയ പല കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തിയതാണ് എന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ പട്ടാമ്പി, അസീസ് സേഠ്, റഫീഖ് തലശ്ശേരി, അഷ്രഫ് ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. അഴീസ് ബാവ സ്വാഗതവും ഹസ്സന്‍ കൊട്ട്യാടി നന്ദിയും പറഞ്ഞു. - മുഹമ്മദ് ബള്ളൂര്‍ Labels: associations, political-leaders-kerala
- ജെ. എസ്.
|
ദുബായ് : കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ്സിന് വിദേശത്തു നിന്നും കോടി കണക്കിന് രൂപ കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ടെന്ന വാര്‍ത്ത അന്വേഷണ വിധേയം ആക്കണം എന്ന് പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യു. ഡി. എഫിലെ പ്രബല കക്ഷിയിലെ നേതാക്കള്‍ തന്നെ ഈ കാര്യം വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇത് അന്വേഷിക്കേണ്ട ചുമതല സര്‍ക്കാരിന് ഉണ്ടെന്നും, ഉടന്‍ അന്വേഷണം ആരംഭിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.





0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്