15 February 2009

മലയാളി അര ലക്ഷം ദിര്‍ഹം തട്ടി എടുത്തതായി പരാതി

ദുബായില്‍ ഫ്ലാറ്റ് വാടകയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മലയാളി 48,000 ദിര്‍ഹം (ഏകദേശം 6,25,000 രൂപ) തട്ടി എടുത്തതായി പരാതി. തൂശൂര്‍ പള്ളിപ്പുറത്ത് ഇടവിലങ്ങില്‍ ലത്തീഫാണ് ഇത്രയും തുക തട്ടിയെടുത്തത്. ബര്‍ദുബായില്‍ വണ്‍ ബെഡ് റൂം ഫ്ലാറ്റ് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ച് ദുബായിലെ ഒരു കമ്പനിയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി സ്വദേശി ഒടിയംവള്ളി മീത്തല്‍ ഷമീറില്‍ നിന്നാണ് ഇത്രയും തുക ഇയാള്‍ തട്ടിയത്. ഇത് സംബന്ധിച്ച് ബര്‍ദുബായ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ലത്തീഫിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വ്യാജ പാസ് പോര്‍ട്ടില്‍ യു. എ. ഇ. വിട്ട ഇയാളെ തിരുവനന്തപുരം വിമാന ത്താവളത്തില്‍ കഴിഞ്ഞ ദിവസം പിടി കൂടി. ദുബായില്‍ നിന്ന് മസ്ക്കറ്റ് വഴി ജെറ്റ് എയര്‍ വേയ്സിലാണ് ഇയാള്‍ തിരുവനന്തപുര ത്തെത്തിയത്.

ചെറൂര്‍ വടക്കേതില്‍ വളത്താങ്കല്‍ മുഹമ്മദ് ഇസ്മായില്‍ രാജു എന്ന പേരില്‍ വ്യാജ പാസ് പോര്‍ട്ടിലായിരുന്നു ഇയാള്‍ തിരുവനന്തപുരത്ത് വന്നിറങ്ങിയത്. ഇത് സംബന്ധിച്ച് ദുബായ് പോലീസിനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷര്‍ക്കും പരാതി നല്‍കുമെന്ന് ഷമീര്‍ പറഞ്ഞു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്