26 January 2009

കെ.എം.സി.സി. സ്വീകരണ യോഗം

ദുബായ് കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഉബൈദ് ചേറ്റുവക്ക് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത്‌ കെ. എം. സി. സി. കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ജമാല്‍ മനയത്ത് ഉപഹാരം നല്‍കി സ്വീകരിച്ചു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത്‌ കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തില്‍ ഷാഹുല്‍ ഹമീദ്, അലി അകലാട്, അബ്ദുള്ളക്കുട്ടി ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, അലി കാക്കശ്ശേരി, ഷിഹാബുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.




തന്‍റെ മറുപടി പ്രസംഗത്തില്‍, പൊതു പ്രവര്‍ത്തന രംഗത്തെ അനുഭവങ്ങള്‍ പങ്കു വെച്ചതും, മണ്‍ മറഞ്ഞു പോയ നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചതും, സദസ്യരുടെ മിഴികള്‍ ഈറനണിയിച്ചു.




അബ്ദുല്‍ അസീസ് സ്വാഗതവും വി. എച്ച്. മുജീബ് നന്ദിയും പറഞ്ഞു.




- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്